സംസ്ഥാനത്ത് ഇന്നും മഴ തുടരും; 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 നവം‌ബര്‍ 2021 (07:50 IST)
സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇതോടെ 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ 60 കിലോമീറ്റര്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍