ഇന്നും മഴ കനക്കും; സംസ്ഥാനത്തെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 16 ജൂലൈ 2022 (12:50 IST)
സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇതോടെ സംസ്ഥാനത്തെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. 
 
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. മഴയ്ക്ക് കാരണം അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദമാണ്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article