സംസ്ഥാനത്ത് കനത്ത ചൂട്: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 20 മെയ് 2023 (16:13 IST)
സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട്. കോഴിക്കോട്്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്.
 
കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article