Kerala Weather: സംസ്ഥാനത്ത് ചൂട് കുറഞ്ഞു തുടങ്ങി, തണുപ്പിച്ച് വേനല്‍ മഴ

രേണുക വേണു
വെള്ളി, 10 മെയ് 2024 (09:54 IST)
Kerala Weather: സംസ്ഥാനത്ത് താപനില കുറയുന്നു. 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്ന ഉയര്‍ന്ന താപനില 38 ആയി കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് പാലക്കാട് ജില്ലയിലാണ് 38 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെടാന്‍ സാധ്യത. മറ്റു ജില്ലകളിലെല്ലാം താപനില അതിനേക്കാള്‍ കുറവാണ്. സംസ്ഥാനത്തെ പരക്കെ വേനല്‍ മഴ ലഭിച്ചു തുടങ്ങി. വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
ഇനിയുള്ള ദിവസങ്ങളില്‍ വേനല്‍ മഴ കൂടുതല്‍ പ്രദേശങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരേ ദിവസം എല്ലായിടത്തും പരക്കെ മഴ ലഭിക്കാന്‍ സാധ്യത കുറവാണെങ്കിലും വരും ദിവസങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിച്ചേക്കാം. കൂടുതലും ഉച്ചക്ക് ശേഷമായിരിക്കും മഴ. രാത്രിയില്‍ വേനല്‍ മഴയോടൊപ്പമുള്ള പെട്ടെന്നുള്ള ഇടി / മിന്നല്‍ /  ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. .
 

അനുബന്ധ വാര്‍ത്തകള്‍

Next Article