മൂന്നാം ഘട്ടം കൂടുതൽ അപകടകരം: നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന് ആരോഗ്യമന്ത്രി'

Webdunia
ശനി, 16 മെയ് 2020 (13:09 IST)
കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
കൊവിഡ് മരണങ്ങൾ ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല.എന്നാൽ ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരന്നാവില്ല.

വാർഡ് തല സമിതികളിൽ രാഷ്ട്രീയം കാണാൻ പാടില്ലെന്നും കൊവിഡിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോളുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ച് കഴിഞ്ഞുവെന്നും ഐസിഎംആറുമായി ബന്ധപ്പെട്ടാണ് പ്രവർത്തനമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article