വ്യക്തമായ കാരണങ്ങളില്ലതെ അവധിയിൽ പോയിട്ടുള്ളവർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണം. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കും. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് ആറുമണി വരെ തുറന്നുപ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് 19നെ ചെറുക്കുന്നതിനായി സംസ്ഥാനം ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.