റോം: ഇറ്റലിയുടെ എല്ലാ മേഖലയെയും തകിടം മറിച്ചിരിക്കുകയാണ് കോവിഡ് 19 ബാധ. 21,000ത്തോളം ആളുകൾക്കാണ് രോഗ ബാധ സ്ഥിരീകരിചച്ചിരിക്കുന്നത്. 21,00ൽ അധികം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ വടക്കൻ ഇറ്റലിയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ലെകോ ദ് ബെർഗാമോ എന്ന ദിനപത്രം പുറത്തിറങ്ങിയത് 10 ചരമ പേജുകളുമായാണ്.
നേരത്തെ ഒന്നര പേജായിരുന്നു പത്രം ചരമത്തിനായി മാറ്റിവച്ചിരുന്നത്. എന്നാൽ കോവിഡ് 19 ബാധ എല്ലാ മാറ്റിമറിച്ചു. നിരവധി ഇറ്റലി സ്വദേശികൾ ഈ പത്രത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്. പ്രമുഖ നടൻ ദെബി മസാർ ഉൾപ്പടെയുള്ളവർ വീഡിയോ പാങ്കുവച്ചതോടെ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.