വധ ഗൂഢാലോചനാ കേസിൽ ദിലീപിന് തിരിച്ചടി: അന്വേഷണത്തിന് സ്റ്റേയില്ല

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (14:19 IST)
ദിലീപ് അടക്കമുള്ളവർ പ്രതികളായ വധ ഗൂഢാലോചനാ കേസിലെ അന്വേഷണത്തിന് സ്‌റ്റേയില്ല. ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നും പോലീസിന് കേസില്‍ അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.
 
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ഥ് അഗര്‍വാളാണ് വ്യാഴാഴ്‌ച്ച ഹാജരായത്. കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങളുടെ വാദം പൂര്‍ത്തിയാകുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article