ദളിത് ബാലന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (10:45 IST)
ഹരിയാനയില്‍ ദളിത് ബാലന്റെ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക സംഘത്തെ ഹരിയാന പൊലീസ് രൂപീകരിച്ചു. ഹരിയാന പൊലീസാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും

കഴിഞ്ഞ ദിവസമാണ് അയല്‍വീട്ടിലെ പ്രാവിനെ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ഗോവിന്ദനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഗോവിന്ദനെയും വീട്ടുകാരെയും പരാതിക്കാരെയും പൊലീസ് സ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിലെത്തിയ ഗോവിന്ദയുടെ മാതാപിതാക്കളോട് ഗോവിന്ദയെ മോചിപ്പിക്കണമെങ്കില്‍ 10000 രൂപ കൈകൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അത്രയും പണം നല്‍കാന്‍ സാധിക്കാത്ത കുടുംബം 1000 രൂപ കൊടുക്കുകയും ചെയ്‌തു. എന്നാല്‍ പണം വാങ്ങിയിട്ടും പൊലീസ് കുട്ടിയെ വിട്ടയച്ചില്ല.

പിന്നീട് ക്രൂരമായ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഗോവിന്ദ മരിച്ചതോടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഗോവിന്ദനെ മരിച്ചനിലയില്‍ വീടിനു സമീപമുള്ള വിജനമായ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് റെയില്‍വെ ട്രാക്കും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ഇതോടെ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. സുബാഷ്, അശോക് എന്നീ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രശ്‌നം സ്റ്റേഷനില്‍വച്ചു പറഞ്ഞു പരിഹരിച്ചതാണെന്നും കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം.