പീഡനശ്രമം: സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 15 ഫെബ്രുവരി 2021 (17:51 IST)
കൊല്ലം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഹോമിയോ ഡോക്ടറെ പോലീസ് അറസ്‌റ് ചെയ്തു. കൊല്ലം കോര്‍പ്പറേഷന്‍ വടക്കേവിള സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‌സറിയിലെ ഡോക്ടര്‍ കിഴക്കേ കല്ലട ഉപ്പൂറ്റി ശങ്കരവിലാസത്തില്‍ ബിമല്‍കുമാര്‍ എന്ന അമ്പതുകാരനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
 
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ദ്ധ ചികിത്സ നല്‍കാമെന്ന പേരില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ജനുവരി അവസാന ആഴ്ചയിലായിരുന്നു സംഭവം.
 
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടികളും ഉണ്ടാകും എന്നാണ് പോലീസ് അറിയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article