നിരവധി ബലാല്‍സംഗ കേസുകളിലെ പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 6 ഫെബ്രുവരി 2021 (21:24 IST)
കോഴിക്കോട്: മൂന്നാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയില്‍പെട്ട സ്ഥലത്തു വച്ച് നടത്തിയ ബലാല്‍സംഗ കേസിലെ പ്രതിയെ അറസ്‌റ് ചെയ്തു. മലപ്പുറം പുറത്തൂര്‍ പാലക്കാ വളപ്പില്‍ ശിഹാബുദ്ദീന്‍ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്.
 
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്പത്തിലേറെ ബലാല്‍സംഗ കേസുകളിലെ പ്രതിയായ ഇയാള്‍  മന്ത്രവാദവും മറ്റും നടത്തുന്ന ഒരു ഉസ്താദിന്റെ പേര് പറഞ്ഞാണ് സ്ത്രീകളെ ചതിയില്‍ പെടുത്തുന്നത്. പണം, സ്വര്‍ണ്ണം എന്നിവ കൈക്കലാക്കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പു നടത്തുകയും ആയിരുന്നു ഇയാളുടെ രീതി എന്ന് പോലീസ് അറിയിച്ചു.  
 
മടവൂര്‍ സി.എം. മഖാമിനടുത്ത് വച്ചാണ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അഷറഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ വിഭാഗം സബ് ഇന്‍സ്പെക്ടര്‍ ടി.വി.ധനഞ്ജയ ദാസാണ് ഇയാളെ പിടികൂടിയത്. വിവിധ രീതികളില്‍ തട്ടിയെടുത്ത പണവുമായി ഒരിടത്തും താങ്ങാതെ നിരന്തരം യാത്ര ചെയ്യുന്ന ആളായിരുന്നു പ്രതി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍