വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 8 ജൂലൈ 2021 (15:31 IST)
പൂയപ്പള്ളി: വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുരിശുംമൂട് പറണ്ടോട് വിലയില്‍ വീട്ടില്‍ സുരേഷ് എന്ന 35 കാരനാണു  പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
 
കഴിഞ്ഞ ദിവസം പകല്‍ ഒന്നരയോടെ ആയിരുന്നു സംഭവം. ഒളിവില്‍ പോയ സുരേഷിനെ പൂയപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
 
ഇയാള്‍ മുമ്പും പീഡന കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ പീഡന കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article