പ്രകൃതിവിരുദ്ധ പീഡനം: 49 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 26 ഫെബ്രുവരി 2022 (20:04 IST)
മലപ്പുറം: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവാൻ തിരുത്തി ഷറഫുദ്ദീൻ തങ്ങൾ പോലീസ് പിടിയിലായി. 2021 ഡിസംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

പാണ്ടിക്കാട് സി.ഐ.കെ.റഫീഖിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ അരവിന്ദൻ, തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ മുഖേനയാണ് പാണ്ടിക്കാട് പോലീസ് കേസെടുത്തു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍