പതിനാലുകാരിയെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:33 IST)
മൂന്നാർ: മൂന്നാർ സ്വദേശിനിയായ പതിനാലുകാരിയെ പ്രണയം നടിച്ചു തമിഴ്‌നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിലായി. തമിഴ്‌നാട് വിരുതുനഗർ ആർ.റെഡ്ഢിപ്പെട്ടി സ്വദേശി മനോജ് കുമാർ എന്ന 21 കാരനാണ്‌ അറസ്റ്റിലായത്.

മൂന്നാറിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് മനോജ് കുമാർ പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കി വിവാഹ വാഗ്ദാനം നൽകി തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയത്. മൂന്നാർ എസ്.ഐ എം.പി.സാഗറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍