വിവാഹ വാഗ്ദാനം നൽകി നഴ്‌സിനെ പീഡിപ്പിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:30 IST)
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന നഴ്‌സിന്റെ പരാതിയെ തുടർന്ന്  കോട്ടയം സ്വദേശിയെ ദൽഹി വസന്ത്കുഞ്ച് പോലീസ് അറസ്റ് ചെയ്തു. യുവതിയുടെ സഹപ്രവർത്തകനായ ഗ്രീനു ജോർജ്ജ് എന്ന യുവാവാണ് അറസ്റ്റിലായത്.

2014 മുതൽ വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് മലയാളിയായ നഴ്സ് പരാതിയിൽ പറയുന്നത്. 2015 മേയിൽ താമസ സ്ഥലത്തു വച്ച് ശീതള പാനീയത്തിൽ ലഹരി കലർത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ബഹളം വച്ച് എന്നും എന്നാൽ ഇതിനിടെ തന്റെ അശ്ളീല ചിത്രങ്ങൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

പിന്നീട് ചണ്ഡീഗഡീൽ വച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ യുവാവിന്റെ കുടുംബം തങ്ങളുടെ ബന്ധം അറിഞ്ഞതോടെ വിവാഹത്തിന് സമ്മതം നൽകിയെന്നും കുടുംബത്തോടൊപ്പം താമസിച്ചു എന്നും പറയുന്നു. 2019 ഒക്ടോബറിൽ തന്നെ യുവാവ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ കുടുംബാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തി എന്നാണു യുവതി പറയുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍