വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
വ്യാഴം, 5 മെയ് 2022 (16:25 IST)
ഇടുക്കി : വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് കോടതി 80 വർഷം കഠിന തടവ് വിധിച്ചു. ഇതിനൊപ്പം 1.4 ലക്ഷം രൂപ പിഴയും വിധിച്ചു.

2015 ലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. മൂന്നാർ നയമാക്കാട് എസ്റ്റേട്ടിലെ ഓട്ടോറിക്ഷാ ദ്രവർ ആയിരുന്ന കറുപ്പ സാമി എന്ന 50 കാരനെയാണ് പൈനാവ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. വിവാഹിതനും വിവാഹിതരായ രണ്ട് പെണ്മക്കളുടെ പിതാവുമാണ് പ്രതി.

എട്ടു തവണയാണ് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പ്രതിക്കെതിരെ കേസ് എടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. 2016 ലാണ് ഇയാളെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article