പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:37 IST)
കോഴിക്കോട്: കോഴിക്കോട്ടെ എലത്തൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിലായി. തലക്കുളത്തൂർ പഞ്ചായത്തിലെ എടക്കര കിഴക്കേ മലയിൽ അജയ് (19), അന്നശേരി എടക്കര മലയിൽ ജിബിൻ (22), തൂണുമണ്ണിൽ കെയക്കണ്ടി ആഷിൽ (21) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവിടെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ പല തവണ ഇവർ പീഡിപ്പിച്ചു എന്ന് പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അജയ്‌ക്കെതിരെയാണ് ആദ്യം പരാതി ഉണ്ടായത്.

എലത്തൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.    

അനുബന്ധ വാര്‍ത്തകള്‍

Next Article