യേശുദേവന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം; വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍

ഞായര്‍, 25 ഡിസം‌ബര്‍ 2022 (08:39 IST)
യേശുദേവന്‍ കാലിത്തൊഴുത്തില്‍ ഭൂജാതനായതിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. ദേവാലയങ്ങളില്‍ രാത്രിയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചയോടെയാണ്. കരോള്‍ ഗാനങ്ങള്‍ പാടിയും വീടുകളില്‍ പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ലോകം ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ചത്. ഇന്നലെ ഉച്ചമുതല്‍ കേരളത്തിലെ നിരത്തുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. 
 
മറിയം-യൗസേപ്പ് ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ നിറവിനാല്‍ പിറന്ന കുഞ്ഞിന് യേശു എന്ന് പേരിടുകയായിരുന്നു. പിറന്നുവീഴാന്‍ ഒരു സത്രം പോലും ലഭിക്കാതെ അവസാനം കാലികളുടെ സങ്കേതമായ ഒരു തൊഴുത്തിലാണ് ക്രിസ്തുദേവന്‍ പിറന്നുവീണതെന്നാണ് ബൈബിള്‍ പറയുന്നത്. ഈ ഓര്‍മ പുതുക്കലാണ് ഓരോ ക്രിസ്മസും. 
 
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് മംഗളാശംസകള്‍...
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍