പഠിക്കാന്‍ ആളില്ലാതെ സാങ്കേതിക സര്‍വകലാശാല; 23000 ബിടെക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഡിസം‌ബര്‍ 2022 (20:38 IST)
സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ ഏകദേശം 23000 ബിടെക് സീറ്റുകള്‍ ആണ് ഇക്കൊല്ലം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞവര്‍ഷം ഏകദേശം 24000 സീറ്റുകള്‍ ആയിരുന്നു ഒഴിഞ്ഞു കിടന്നത്. ആകെ 51,000 ബിടെക് സീറ്റുകള്‍ ആണുള്ളത്. അതുപോലെതന്നെ പഠിക്കാനും ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഇല്ല സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഉപരിപഠനത്തിന് പോകുന്നതാണ് മെരിറ്റ് സീറ്റുകളില്‍ പോലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതിന് കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍