ആചാരങ്ങൾ കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കണം; അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിൽ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തന്ത്രി
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (12:37 IST)
ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ മുൻകൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി. ആചാരങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങള്‍ എന്നിവരുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തോടും സഹകരിക്കാൻ താന്‍ തയാറാണെന്നും ദിനേശൻ നമ്പൂതിരി വ്യക്തമാക്കി.