എന്തിനാണ് ശയനപ്രദക്ഷിണം നടത്തുന്നത് ? അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും ഉണ്ടാകാറുള്ളത്. ഒരു വഴിപാടെന്നോ അല്ലെങ്കില്‍ നേര്‍ച്ചയെന്നോ ഉള്ള നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്റെ ആവശ്യകതയിലേക്കും അതിന്റെ ശാസ്ത്രീയ വശങ്ങളിലേക്കും നമ്മളാരും ചിന്തിച്ചുനോക്കാറില്ല.
പലപ്പോഴും പ്രാര്‍ത്ഥനകളില്‍ മനസ് പൂര്‍ണമായും മുഴുകുമ്പോഴും ശാരീരികമായ അര്‍പ്പണം അതില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനസും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. അത് ആരാധിക്കുന്ന ദൈവത്തിന് മുന്നിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ്. മാത്രമല്ല, ഈ ആരാധനയിലൂടെ ശരീരത്തിന് ഏറ്റവും ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജവും വലുതാണ്.