ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് അഞ്ച് കോടി 917 രൂപ; ഇത്തവണ കിട്ടിയത് നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്റെ 68 നോട്ടുകളും !

വെള്ളി, 12 ഓഗസ്റ്റ് 2022 (20:49 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് മാസത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് അഞ്ച് കോടി 917 രൂപ. മൂന്ന് കിലോ 200 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോ 150 ഗ്രാം. നിരോധിച്ച ആയിരം രൂപയുടെ 18 കറന്‍സിയും അഞ്ഞൂറിന്റെ 68 കറന്‍സിയും ലഭിച്ചു. ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍