ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ജിഷയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം.