GST : സപ്ലൈകോ വഴി സബ്‌സിഡിയോടെ വില്‍ക്കുന്ന 13 ഉത്പന്നങ്ങള്‍ക്ക് വില കൂടും; സാധാരണക്കാരന് ഇരുട്ടടിയായി ജി.എസ്.ടി.

Webdunia
ബുധന്‍, 20 ജൂലൈ 2022 (08:10 IST)
പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വില്‍ക്കുന്ന 13 ഉത്പന്നങ്ങള്‍ക്ക് വില കൂടും. 25 കിലോയില്‍ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ജി.എസ്.ടി. സപ്ലൈകോ ഉത്പന്നങ്ങളുടെ വിലയെ സാരമായി ബാധിക്കും. കാരണം, സപ്ലൈകോ അവശ്യവസ്തുകള്‍ കൂടുതലും വില്‍ക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങള്‍ മികതും പാക്ക് ചെയ്താണ് വില്‍ക്കുന്നത്. ഇവയ്‌ക്കെല്ലാം ഇനി വില കൂടും.

സപ്ലൈകോയില്‍ വില കൂടാതിരിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജി.എസ്.ടി. അഞ്ച് ശതമാനം വരുന്നതോടെ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. 2016 നു ശേഷം 13 ഉത്പന്നങ്ങളുടേയും വില കൂട്ടിയിരുന്നില്ല. ഓണം അടുത്തിരിക്കെയാണ് സാധാരണക്കാര്‍ക്ക് ഈ തിരിച്ചടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article