റിയൽ എസ്റ്റേറ്റ് മേഖലയിൽ 51 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തി

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (14:03 IST)
കൊച്ചി: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ സ്ഥാപനങ്ങളിലാണ് നടത്തിയ പരിശോധനയിൽ  50.84 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി.ഇന്റലിജൻസാണ് പരിശോധന നടത്തി ഇത് കണ്ടെത്തിയത്.
 
ആകെ പതിനഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നായി 2601 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. വീടുകൾ, ഫ്ലാറ്റുകൾ എന്നിവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്ന റിയൽ എസ്റ്റേറ്റ് കെട്ടിട നിർമ്മാതാക്കൾ ജി.എസ്.ടി അടയ്ക്കണം. എന്നാൽ ഇത്തരത്തിൽ ജി.എസ്.ടി അടയ്‌ക്കേണ്ടതില്ലാത്ത വിഭാഗത്തിനും ഇവർ നികുതി ചുമത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നായിരുന്നു പരിശോധനയും പിഴ ചുമത്താലും നടന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article