കെ.എസ്.എഫ്.ഇ യിൽ ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ്: നിരവധി പേർ പിടിയിൽ

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (16:22 IST)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ നിന്ന് റവന്യൂ വ്യാജരേഖ ചമച്ചു ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ് നടത്തിയതിൽ നിരവധി പേർ പിടിയിലായി. ഇതിൽ  കെ.എസ്.എഫ്.ഇ വില നിര്ണയ സമിതി അംഗവും ഉൾപ്പെടുന്നു.
 
റിട്ടയേഡ് തഹസീൽദാരും സ്ഥല വില നിർണ്ണയ സമിതി അംഗമായ പയ്യോളി അഭയം വീട്ടിൽ പ്രദീപ് കുമാറാണ് തട്ടിപ്പു സംഘത്തെ സഹായിച്ചു പിടിയിലായത്. കസബ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിൽ പിടിയിലായ മറ്റു പ്രതികളുടെ അക്കൗണ്ടിൽ നിന്ന് പ്രദീപ് കുമാറിന്റെ അക്കൗണ്ടിലേക്ക് 21 ലക്ഷം രൂപ കൈമാറിയതായും പോലീസ് കണ്ടെത്തി.
 
ജില്ലയിലെ അഞ്ചു ശാഖകളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ രേഖ നൽകി പണം തട്ടിയെടുത്തത്. ആകെ 35 കേസുകളാണുള്ളത്. ഇതുവരെയായി സംഘത്തിലെ അഞ്ചു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കസബ പോലീസ് ഇതുവരെ ആറംഗ തട്ടിപ്പു സംഘത്തെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 57 പ്രതികളാണുള്ളത്. എന്നാൽ തട്ടിപ്പിലെ മുഖ്യസൂത്രധാരണ എന്നുകരുതുന്ന മലപ്പുറം സ്വദേശി നിയാസ് അലിയെ ഇതുവരെ പിടികൂടിയിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍