ബാങ്കിൽ നിന്ന് പതിനേഴുകോടി തട്ടിയെടുത്ത ജീവനക്കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 8 ഒക്‌ടോബര്‍ 2022 (17:57 IST)
മലപ്പുറം: ബാങ്കിൽ നിന്ന് പതിനേഴു കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ബാങ്ക് മലപ്പുറം ജില്ലയിലെ പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി വേറാൽത്തൊടി വീട്ടിൽ ഫസലുർ റഹ്‌മാൻ എന്ന 34 കാരനാണ് പിടിയിലായത്.

അധിക പലിശ വാഗ്ദാനം ചെയ്തു ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു ഇയാൾ ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ചു പണം തട്ടിയെടുത്തത്. ഇയാളുടെ സഹോദരന്റെ സ്ഥാപനമായ ടമ്മി ആന്റ് മീയുടെയും ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു ഈ പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചിരുന്നത്.

ഓഡിറ്റിങ് നടത്തിയപ്പോൾ ബാങ്ക് ഓഡിറ്റിങ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. ബാങ്ക് ആദ്യം ഇയാളെ പുറത്താക്കിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍