മുക്കുപണ്ടപ്പണയം തട്ടിപ്പ് : യുവതി അറസ്റ്റിൽ

ഞായര്‍, 9 ഒക്‌ടോബര്‍ 2022 (11:46 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിവിള വെണ്ണിയൂർ ചരുവിള വീട്ടിൽ അഞ്ജുഷ എന്ന 30 കാരിയെ നേമം പൊലീസാണ് അറസ്റ്റ് ചെയ്തത്.
 
നേമം ശാന്തിവിളയിലെ ശ്രീവേൽ ഫൈനാന്സിൽ കഴിഞ്ഞ ഇരുപത്തെട്ടാം തീയതി അഞ്ജുഷ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് എന്നാണു കേസ്. ഫോർട്ട് എ.സി പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേമം പോലീസുമായി സഹകരിച്ചാണ് കേസ് അന്വേഷിച്ചു പ്രതിയെ പിടിച്ചത്.
 
സമാനമായ രീതിയിൽ ഇവർ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍