മുക്കുപണ്ടം പണയത്തട്ടിപ്പ് : 47 കാരൻ അറസ്റ്റിൽ

വെള്ളി, 8 ജൂലൈ 2022 (16:19 IST)
തൃശൂർ: മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ നിന്ന് 1.33 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് പഴുവിൽ കോട്ടം ചെമ്പാപ്പുള്ളി ചന്ദ്രമോഹനാണ് അറസ്റ്റിലായത്.
 
ഒരു വർഷം മുമ്പ് ബാങ്കിന്റെ പഴുവിൽ ശാഖയിൽ മുക്കുപണ്ടം പണയം വച്ചാണ് ചന്ദ്രമോഹൻ പണം വാങ്ങിയത്. എന്നാൽ വാർഷിക കണക്കെടുപ്പിലാണ് ബാങ്ക് അധികൃതർ ഇത് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു പരാതി നൽകിയത്. എന്നാൽ ബാങ്ക് അധികാരികൾ തന്റെ സ്വർണ്ണം മാറ്റിയെന്ന് പറഞ്ഞു ചന്ദ്രമോഹനും പരാതി നൽകി.
 
ഇതേ സമയം ഇതേ ബാങ്കിന്റെ ചേർപ്പ് ശാഖയിലും ചന്ദ്രമോഹൻ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത് തെളിഞ്ഞതോടെയാണ് പ്രശ്നമായത്. ഇതിന്റെ ചന്ദ്രമോഹൻ മുങ്ങുകയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തെങ്കിലും ഇയാളുടെ പെരുമ്പിള്ളിശേരിയിലെ ബന്ധുവീട്ടിൽ നിന്ന് ചന്ദ്രമോഹൻ പോലീസ് പിടികൂടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍