പോര്‍ട്ടലിന്റെ പ്രധാന പ്രത്യേകത വേലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് ട്രെന്‍ഡ് മനസ്സിലാക്കാന്‍ കഴിയുന്ന ഡാഷ്‌ബോര്‍ഡ് തന്നെയാണ്. കോവിഡ് പോസിറ്റിവിറ്റി ട്രെന്‍ഡ് വാര്‍ഡ് തിരിച്ചും ലഭ്യമാണ്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശവാസികള്‍ക്കായി പുറത്തു വിടുന്ന പബ്ലിക് ഡാറ്റ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്നന്നത്തെ കണക്ക് മാത്രം പുറത്തു വരുന്ന ഈ സമയത്ത് മുന്‍ ദിവസങ്ങളിലെ ഡാറ്റ ശേഖരിക്കുകയും അവ ട്രെന്‍ഡ് ഡാഷ്‌ബോര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു, അതിനു ശേഷം ഇനി ഓരോ ദിവസത്തെയും ഡാറ്റ ഇത്തരത്തില്‍ പ്ലോട്ട് ചെയ്യും. ഇതിനു പുറമെ ഗ്രാസ്വേ കോവിഡ് ഫോക്കസ് എന്ന പോര്‍ട്ടല്‍ പ്രാദേശികമായ ഒരു കോണ്‍ടാക്ട് ഡയറക്ടറി കൂടിയാണ്. കോവിഡ് ഹെല്പ് ഡെസ്‌ക്, കണ്ട്രോള്‍ റൂം തുടങ്ങിയ എമര്‍ജന്‍സി നമ്പറുകളില്‍ തുടങ്ങി, വാര്‍ഡ് തിരിച്ച് - ആശാ വര്‍ക്കേഴ്‌സ്, വാര്‍ഡ് മെംബേര്‍സ്, RRT മെമ്പേഴ്സ്, അടുത്തുള്ള ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോവിഡ് കാലത്ത് സേവനം നല്‍കുന്ന ടാക്‌സികള്‍, ലബോറട്ടറികള്‍, പള്‍സ് ഓക്‌സിമീറ്റര്‍ പോലുള്ള ആരോഗ്യ ഉപകരണങ്ങള്‍ ലഭ്യമാകുന്ന കോണ്ടാക്ടുകള്‍, ടെലി കൗണ്‍സലിംഗ് തുടങ്ങിയവ പോര്‍ട്ടലില്‍ ലഭ്യമാണ്.