എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. പരീക്ഷകള്‍ ഇത്തവണ ഉദാരമായും ചോദ്യപേപ്പറുകളില്‍ കൂടുതല്‍ ചോയിസുകളും നല്‍കിയിരുന്നു. അതിനാല്‍തന്നെ ഗ്രേസ് മാര്‍ക്കുകള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കഴിഞ്ഞിരുന്നത്. പരീക്ഷ മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തിരുന്നത്.