നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; കോഴ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തരുതെന്ന് പ്രതിപക്ഷം

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (09:08 IST)
സംസ്ഥാന നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി. ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോഴ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
 
എന്നാല്‍, തനിക്ക് ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അതിനാല്‍ പ്രതിപക്ഷം ഒന്നുകില്‍ നിശ്‌ശബ്‌ദരായി സഭയ്ക്കുള്ളില്‍ ഇരിക്കണമെന്നും അല്ലാത്തപക്ഷം സഭയില്‍ നിന്ന് പുറത്തുപോകണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച്  പുറത്തേക്ക് പോകുകയായിരുന്നു.
 
പ്ലക്കാര്‍ഡുകളുമായിട്ട് ആയിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്.