നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ, പൗരത്വ ബില്ലിൽ മുഖ്യമന്ത്രിയെ തള്ളി ഗവർണർ

Webdunia
ഞായര്‍, 15 ഡിസം‌ബര്‍ 2019 (14:25 IST)
തിരുവനന്തപുരം: പൗരത്വ ഭേതഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന അനുസരിച്ച് കേന്ദ്രം പാസാക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് ഗർവർണർ വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടത്. പൗരത്വ ഭേതഗതി ബിൽ ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചുള്ളതല്ല. രാഷ്ട്രീയ തീരുമാനങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാജ്യത്ത് കോടതികൾ ഉണ്ട്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്നും  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.        

അനുബന്ധ വാര്‍ത്തകള്‍

Next Article