ഒ രാജഗോപാല്‍ കര്‍ണ്ണാടക ഗവര്‍ണറായേക്കും

Webdunia
ശനി, 5 ജൂലൈ 2014 (12:27 IST)
കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലില്‍ കര്‍ണാടക ഗവര്‍ണറായേക്കും. രാജഗോപാല്‍ അടുത്തയാഴ്ച തന്നെ ഗവര്‍ണറായി ചുമതലയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യക്കാണ്
 
  ഇപ്പോള്‍ കര്‍ണാടകയുടെ താല്‍ക്കാലിക ചുമതലയുള്ളത്.

കര്‍ണാ‍ടകയ്ക്കു പുറമെ യുപി, ഛത്തീസ്ഗഡ്, ബംഗാള്‍, നാഗാലാന്‍ഡ്, ഗോവ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരുടെ ഒഴിവുണ്ട്.ബിജെപി നേതാക്കളായ കല്യാണ്‍ സിങ്, വി.കെ. മല്‍ഹോത്ര, കേസരിനാഥ് ത്രിപാഠി, ലാല്‍ജി ഠണ്ടന്‍, റാം നായിക് എന്നിവരാകും  ഇവിടെ ഗവര്‍ണര്‍മാരാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ചിരുന്നു.