വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. വിമല്‍ പെരേര എന്നയാളാണ് പിടിയിലായത്. ബുധനാഴ്‌ച രാവിലെ 9.30 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനുള്ളില്‍ പ്ലാസ്‌റ്റിക് ടേപ്പ് ചുറ്റി പ്ലാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓരോ കിലോ തൂക്കം വരുന്ന 3 സ്വര്‍ണക്കട്ടികളും 100 ഗ്രാം വീതം തൂക്കം വരുന്ന 7 ബിസ്‌കറ്റുകളുമടങ്ങിയ 91.27 ലക്ഷം രൂപ മൂല്യം വരുന്ന 3.7 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. ആഭ്യന്തര യാത്രക്കാര്‍ക്ക് കസ്‌റ്റംസ് പരിശോധന ഇല്ലാത്തതിനാല്‍ ഈ പഴുതുപയോഗിച്ച് സ്വര്‍ണം കടത്താനായിരുന്നു നീക്കമ്. എന്നാല്‍ ഇത് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
പിടിയിലായ ശ്രീങ്കന്‍ സ്വദേശി ഇന്ത്യയില്‍ നിരന്തരം സ്വര്‍ണ്ണം കടത്തിയിരുന്നതായാണ് കസ്റ്റംസ് പറയുന്നത്. ബിസിനസ് വിസയില്‍ ഇയാള്‍ ഒരു മാസത്തിനുള്ളില്‍ കൊച്ചിയിലേക്ക് മാത്രം 5 തവണ വിമാനയാത്ര നടത്തിയിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.