ബ്ലാക് ലേബല്‍ വിസ്‌കി ബോട്ടിലില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

Webdunia
വ്യാഴം, 10 നവം‌ബര്‍ 2022 (09:38 IST)
ജോണി വോക്കര്‍ ബ്ലാക്ക് ലേബല്‍ മദ്യക്കുപ്പിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. 73 പവന്‍ സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ബ്ലാക്ക് ലേബല്‍ കുപ്പിയില്‍ ടേപ്പുകൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുകയാണ്. കസ്റ്റംസ് നടത്തിയ വിശദമായ തെരച്ചിലിന് ഒടുവിലാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് പിടിയിലായത്. ഏകദേശം 23 ലക്ഷം രൂപയാണ് വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article