പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവം; പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 നവം‌ബര്‍ 2022 (08:29 IST)
പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവത്തില്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പുളിമരത്തില്‍ കൂടുവച്ച തേനീച്ചകള്‍ കുത്തിയാണ് 14കാരി മരിച്ചത്. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി സ്വദേശി മുരുകേശന്റെ മകള്‍ ആര്‍ത്തിയാണ് മരിച്ചത്.
 
2020ഏപ്രില്‍ 25നാണ് സംഭവം നടന്നത്. തേനീച്ച ശല്യം കാരണം പുളിമരം മുറിക്കണമെന്ന് മുരുകേശന്‍ 2018മുതല്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടും മരം മുറിച്ചിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍