തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഓഗസ്റ്റ് 2024 (12:39 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണവിലയില്‍ 80 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6695 രൂപ എന്ന നിരക്കിലും പവന് 53560 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
 
ഇന്നലെ സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമായിരുന്നു. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article