Gold Price: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 മാര്‍ച്ച് 2024 (12:00 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 48,080 രൂപയും ഗ്രാമിന് 6,010 രൂപയുമായി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായത്.
 
ഇതിന് മുന്‍പ് 2023 ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു ചരിത്രത്തിലെ പവന്റെ ഏറ്റവും ഉയര്‍ന്ന വില.

അനുബന്ധ വാര്‍ത്തകള്‍

Next Article