കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ വില അറിയാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഫെബ്രുവരി 2024 (16:12 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,815 രൂപയും പവന് 46,520 രൂപയുമായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ചയും സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു.
 
ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. പിന്നാലെ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞമാസം 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article