സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 42,680 രൂപയായി വില. അഞ്ച് ദിവസം കൊണ്ട് 1,280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,335 രൂപയാണ് വില.