സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയായി കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയായി. അതേസമയം ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ച പവന് 400രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞതിനു ശേഷം ഏപ്രില്‍ മുതലാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം വന്നു തുടങ്ങിയത്. വില കുറഞ്ഞും കൂടിയും സ്ഥിരതയില്ലാതെയാണ് കഴിഞ്ഞമാസം സ്വര്‍ണവിലയുടെ കണക്ക്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് ഏപ്രില്‍ 22നായിരുന്നു. 36,080 ആയിരുന്നു വില.