സ്വർണാഭരണ മോഷണം : ക്ഷേത്ര ശാന്തിക്കാരൻ അറസ്റ്റിൽ

ചൊവ്വ, 9 മെയ് 2023 (17:16 IST)
കൊല്ലം : കൊല്ലം ജില്ലയിലെ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തുകയും പണയം വയ്ക്കുകയും ചെയ്ത സംഭവത്തിൽ ശാന്തിക്കാരൻ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ വൈഷ്ണവത്തിൽ ഗോപകുമാറാണ് (44) ആണ് പോലീസ് വലയിലായത്.
 
കഴിഞ്ഞ 2021 ജൂൺ മാസത്തിൽ തുടങ്ങി പല ദിവസങ്ങളിലായി പൂജ ആവശ്യത്തിന് ഏൽപ്പിച്ച സ്വർണ്ണാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്താതെ വിൽക്കുകയും പണയം വയ്ക്കുകയും ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദേവീ വിഗ്രഹത്തിൽ താലിമാല ചാർത്തിക്കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവും പണയം വയ്പ്പും സംബന്ധിച്ച വിവരം അറിഞ്ഞത്.
 
തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ എത്തിയാണ് അന്വേഷണം നടത്തിയത്. തുടർന്ന് ശക്തികുളങ്ങര പോലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍