തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

വെള്ളി, 27 ജൂണ്‍ 2014 (15:37 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണം പിടികൂടി.  ശ്രീലങ്കയില്‍ നിന്നത്തെിയ യാത്രക്കാരനില്‍ നിന്നാണ് ബിസ്കറ്റ് രൂപത്തില്‍ സൂക്ഷിച്ച സ്വര്‍ണം പിടിച്ചെടുത്തത്. 
 
യാത്രക്കാരന്‍റെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.  സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍  അറിയിച്ചു.
 
സ്വര്‍ണ്ണക്കടത്തുകാരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണു സൂചന. കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ യാത്രക്കാരില്‍ നിന്ന് തുടര്‍ച്ചയായി അനധികൃതമായ സ്വര്‍ണ്ണം പിടികൂടുന്നതിന്‍റെ തുടര്‍ച്ചയാണ്‌ ഇവിടെയും നടന്നതെന്ന് കരുതുന്നു. 

വെബ്ദുനിയ വായിക്കുക