ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പ്രതിശ്രുത വരനുമായി പിണങ്ങി; കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ച് പതിനെട്ടുകാരി ജീവനൊടുക്കി

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (08:05 IST)
ഫോണ്‍ സംഭാഷണത്തിനിടെ പ്രതിശ്രുത വരനുമായി പിണങ്ങിയ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു. കൊല്ലം പായിക്കുഴി സ്വദേശിനി സുമയ്യ ആണ് മരിച്ചത്. കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത ശേഷമാണ് ആത്മഹത്യ. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. 
 
പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം മുന്നു ദിവസം മുന്‍പാണു മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്തു നിന്നു യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. അവിടെവച്ചാണ് ആത്മഹത്യ നടന്നത്.  
 
ഫോണില്‍ സംസാരിക്കുന്നതിനിടെ ഇരുവരും എന്തോ പറഞ്ഞു പിണങ്ങി. ഉടനെ തന്നെ ഫോണ്‍ കട്ടാക്കി യുവതി കുരുക്കിടുന്ന ചിത്രങ്ങള്‍ യുവാവിന് വാട്‌സ്ആപ്പില്‍ അയക്കുകയായിരുന്നു. ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു.
 
സുമയ്യ കഴിഞ്ഞ വര്‍ഷമാണ് പ്ലസ് ടു പാസായത്. മേമന സ്വദേശിയായ യുവാവുമായി പഠനകാലത്ത് ആരംഭിച്ച പ്രണയമാണ്. വീട്ടുകാരുടെ സമ്മതത്തോടെ മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article