രാത്രിയില്‍ വീട്ടിലെത്തിയ കാമുകനെ വീട്ടുകാര്‍ തടഞ്ഞുവെച്ചു; മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (16:58 IST)
വീട്ടിലെത്തിയ കാമുകനെ വീട്ടുകാര്‍ തടഞ്ഞുവെച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ആലപ്പുഴ നെടുമുടി മണിമലമുക്ക് ഹരിപ്രിയയില്‍ ഹരിദാസിന്റെ മകള്‍ അഞ്ജുപ്രിയയാണ് (21) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

അഞ്ജുവിന്റെ കാമുകനായ അഖില്‍ ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തി. വിവരമറിഞ്ഞ വീട്ടുകാര്‍ അഖിലിനെ തടഞ്ഞുവെയ്‌ക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. തന്നെ കാണാനാണ് അഖില്‍ എത്തിയതെന്നും അവനെ വിടണമെന്നും പറഞ്ഞ് അഞ്ജു വീട്ടുകാരോട് കലഹിക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ഒരേ നഗരത്തിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികളായ അഖിലും അഞ്ജുവും ഏറെ കാലമായി പ്രണയത്തിലായിരുന്നു. അഖിലിനെ പിന്നീട് നെടുമുടി പൊലീസ് സംഘം കസ്‌റ്റഡിയിലെടുത്തു. സ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസ് എടുത്തത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടി കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.
Next Article