കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. ചന്തു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണ് സന്ധ്യ യുവതി ആണെന്ന കാര്യം പെണ്‍കുട്ടിയും തിരിച്ചറിഞ്ഞത്.