ജെൻഡർ ന്യൂട്രൽ യൂണിഫോം അടിചേൽപ്പിക്കില്ല, കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (17:04 IST)
തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോമിൻ്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാർ ഡ്രസ് കോഡ് അടിചേൽപ്പിക്കില്ലെന്നും പൊതുസ്വീകാര്യവും വിദ്യാർഥിക്ൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
 
യൂണിഫോമിൻ്റെ കാര്യത്തിൽ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. പൊതുസ്വീകാര്യവും വിദ്യാർഥിക്ൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നതാണ് സർക്കാർ നിലപാട്. സ്കൂളുകളിൽ മൊബൈൽ ഫോൺ ഒഴിവാക്കണം. കുട്ടികൾ ഫോൺ അമിതമായി ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
 
അതേസമയം സൗകര്യമുള്ള സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കി മാറ്റുമെന്നും ഇതിനായി സ്കൂൾ അധികൃതർ അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു. പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  ചേർന്നാൺ തീരുമാനമെടുക്കേണ്ടതെന്നും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം സൗകര്യമുള്ള സ്കൂളുകൾക്ക് മിക്സഡ് സ്കൂൾ പദവി നൽകുമെന്നും മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article