മീനച്ചിലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 ഉരുൾപൊട്ടൽ, 100 ഇടങ്ങളിൽ മണ്ണിടിഞ്ഞു

ബുധന്‍, 3 ഓഗസ്റ്റ് 2022 (13:40 IST)
മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ പ്രദേശത്ത് കഴിഞ്ഞ 5 വർഷത്തിനിടെ ഉണ്ടായത് 52 വലിയ ഉരുൾപൊട്ടലുകൾ. ചെറുതും വലുതുമായി 100 മണ്ണിടിച്ചിലുകളാണ് ഈ മേഖലയിലുണ്ടായത്. തലനാട്,തീക്കോയി,മൂന്നിലവ്,പൂഞ്ഞാർ,തെക്കക്കര,മേലുകാവ് പഞ്ചായത്തുകളിലാണ് കൂടുതൽ ഉരുൾപൊട്ടലുകൾ.
 
ഏതാനും വർഷങ്ങളായി കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്ന മൂന്നിലവിൽ ഇത്തവണ അഞ്ചിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലായാലും മണ്ണിടിച്ചിലായാലും പിന്നീട് ഈ ഭൂമി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല എന്നത് ജനജീവിതത്തെ ബാധിക്കുന്നു. 25 ഡിഗ്രി വരെ ചെരിവുള്ള ഇടങ്ങളിലാണ് ഉരുൾപൊട്ടലിന് സാധ്യത ഏറെയും. ഇവിടങ്ങളിൽ അപകടസാധ്യതാ ഇടങ്ങൾ കണ്ടെത്തി സെന്റർ ഫോർ എർത്ത് സയൻസ് പുനരധിവാസം നിർദ്ദേശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍