തന്റെ നിര്‍ദേശങ്ങള്‍ തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്യം സര്‍ക്കാരിനുണ്ട്; ശമ്പളമില്ലാത്ത പദവിയാണ് ഞാന്‍ ഏറ്റെടുക്കുന്നത് - വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗീത ഗോപിനാഥ് രംഗത്ത്

ചൊവ്വ, 26 ജൂലൈ 2016 (18:51 IST)
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീത ഗോപിനാഥ് രംഗത്ത്. ശമ്പളമില്ലാത്ത പദവിയാണ് താന്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗീത വ്യക്തമാക്കി.

കേരള സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി അംഗീകാരമായി കാണുന്നു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ഉപദേശം തേടുമ്പോള്‍ മാത്രമെ ഇടപെടുകയുള്ളൂവെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി. അഭിപ്രായങ്ങള്‍ ആവശ്യമെങ്കില്‍ പറയും അവ തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്യം സര്‍ക്കാരിനുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ലോകമറിയുന്ന മലയാളി സാമ്പത്തിക വിദഗ്ധയുടെ അറിവും അനുഭവ പരിചയവും പ്രയോചനപ്പെടുത്തുന്നതു തെറ്റല്ലെന്നും, ഉള്‍ക്കൊള്ളാവുന്ന ഉപദേശം മാത്രമാണു സ്വീകരിക്കുകയെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക